Latest NewsNewsTechnology

മദ്യാസക്തി കുറയ്ക്കാൻ ചിപ്പ് ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ, വേറിട്ട ചികിത്സാരീതിയുമായി ഈ രാജ്യം

ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ചികിത്സാരീതിയിലൂടെ പരമാവധി അഞ്ച് മാസം വരെയാണ് വ്യക്തികളിലെ മദ്യാസക്തി കുറയ്ക്കാൻ സാധിക്കുക

മദ്യാസക്തി കുറയ്ക്കാൻ പുതിയ ചികിത്സാരീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ചികിത്സാരീതിക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ് ഇത്തരമൊരു വേറിട്ട ചികിത്സാരീതി നടന്നത്. വെറും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെയാണ് മദ്യപാനിയായ 36 കാരനിൽ ചിപ്പ് ഘടിപ്പിച്ചിട്ടുള്ളത്.

ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ചികിത്സാരീതിയിലൂടെ പരമാവധി അഞ്ച് മാസം വരെയാണ് വ്യക്തികളിലെ മദ്യാസക്തി കുറയ്ക്കാൻ സാധിക്കുക. ഒരുതവണ ശരീരത്തിൽ ഘടിപ്പിച്ചാൽ മദ്യാസക്തി കുറയ്ക്കാൻ സഹായിക്കുന്ന നാൽട്രക്സോൺ ഈ ചിപ്പ് പുറത്തുവിടുന്നതാണ്. അമിത മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ നാൽട്രക്സോൺ സഹായിക്കും.

Also Read: സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വീണ്ടും കുതിപ്പ്, പകുതിയിലധികം ബോട്ടുകളും സോളാറിലേക്ക് മാറ്റിയേക്കും

മദ്യാസക്തി മൂലം ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യം ചൈനയാണ്. 2017 ലെ കണക്കുകൾ അനുസരിച്ച്, ചൈനയിൽ ഏതാണ്ട് 6.50 ലക്ഷം പുരുഷൻമാരും, 59,000 സ്ത്രീകളുമാണ് അമിതമായി മദ്യം ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button