Latest NewsNewsIndia

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു: സോണിയാ ഗാന്ധിക്കെതിരെ പരാതി

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപിയാണ് സോണിയാ ഗാന്ധിയ്ക്ക് എതിരെ പരാതി നൽകിയത്. കർണ്ണാടകയിൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗം കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് പരാതിയിൽ പറയുന്നു.

Read Also: കേരളം എതിര്‍ത്തിട്ടും പ്രതിഷേധങ്ങള്‍ മുഴക്കിയിട്ടും റിലീസായ കേരള സ്റ്റോറി മൂന്ന് ദിവസം കൊണ്ട് വാരിയത് കോടികള്‍

കർണ്ണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്ന പരാമർശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി വ്യക്തമാക്കി. അതേസമയം കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ പ്രചാരണങ്ങളാണ് ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് നടത്തുന്നത്. ഇരു പാർട്ടികളുടെയും ദേശീയ നേതാക്കളാണ് പ്രചാരണ രംഗത്തുള്ളത്.

Read Also: വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് താനൂര്‍ ബോട്ട് ദുരന്തത്തിന് മനുഷ്യത്വ രഹിതമായ കമന്റ് ഇട്ട് വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button