KeralaLatest NewsNews

ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക്: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ദേശീയതല കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന തീരുമാനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.

Read Also: പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ

ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് 25 മാർക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ മത്സര പങ്കാളിത്തത്തിന് മാർക്ക് അനുവദിക്കുന്നതിൽ തീരുമാനം ആയിരുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് യോഗം ചേർന്നത്.

Read Also: ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ… ഇവ ചേർത്തതാണ് 2018 എന്ന സിനിമ: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button