KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ് : ബന്ധു പിടിയിൽ

നാ​ട്ട​കം പോ​ള​ച്ചി​റ ഭാ​ഗ​ത്ത് എ​ഴു​പ​തി​ല്‍ചി​റ പ്ര​സാ​ദി(67)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബ​ന്ധു​ അ​റ​സ്റ്റിൽ. നാ​ട്ട​കം പോ​ള​ച്ചി​റ ഭാ​ഗ​ത്ത് എ​ഴു​പ​തി​ല്‍ചി​റ പ്ര​സാ​ദി(67)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാറ്റിൽപറത്തി നിയമം: അനുമതിതേടിയത് 21 യാത്രക്കാരെ വച്ച് സർവീസ് നടത്താന്‍: ബോട്ടില്‍ 37 പേര്‍: മാരിടൈം ബോര്‍ഡ്‌

ക​ഴി​ഞ്ഞ​മാ​സം 21നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ട​മ്മ​യു​ടെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്തു മ​തി​ല്‍ കെ​ട്ടാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ പ്ര​സാ​ദും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍ന്നു ചീ​ത്ത​വി​ളി​ക്കു​ക​യും മ​ര്‍ദ്ദിക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ സ്വ​ത്തി​ന്‍റെ പേ​രി​ല്‍ കേ​സു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ കോ​ട​തി​വി​ധി വീ​ട്ട​മ്മ​യു​ടെ അ​മ്മ​യ്ക്ക് അ​നു​കൂ​ല​മാ​യി വ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​മ്മ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്തു മ​തി​ല്‍കെ​ട്ടാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വീ​ട്ട​മ്മ​യും മ​ക​ളും. തുടർന്ന്, ഇ​വ​രെ പ്ര​സാ​ദും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍ന്ന് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button