KeralaNattuvarthaLatest NewsNews

‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്, മദ്യം ലഹരിയാണ് പക്ഷെ എവിടെയും നിരോധിച്ചിട്ടില്ല’

കണ്ണൂർ : ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ലെന്നും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണെന്നും താരം പറയുന്നു.

സിനിമാ ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും ഇത്തരം കാര്യങ്ങൾ എല്ലാം ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും നിഖിലാ വിമൽ പറയുന്നു. കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് നിഖിലയുടെ പരാമർശം.

‘രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ’: കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് അഷിക അശോകൻ

‘മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. അതോടൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. എന്നാൽ, ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിൽ ഉണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ ഒന്നും തന്നെ തനിക്കുണ്ടായിട്ടില്ല- നിഖില വിമൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button