KeralaLatest NewsNews

മേഘമലയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പനെ നിരീക്ഷിക്കാനായി 40 പേരടങ്ങിയ സംഘത്തെയാണ് തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ഊർജ്ജിതമാക്കിയത്. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, മേഘമലയ്ക്കടുത്ത് ആനന്ദ് കാട് തേയിലത്തോട്ടത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. കൂടാതെ, ശ്രീവല്ലിപുത്തൂർ വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തിയിട്ടുണ്ട്.

അരിക്കൊമ്പനെ നിരീക്ഷിക്കാനായി 40 പേരടങ്ങിയ സംഘത്തെയാണ് തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പുലർത്താനും, രാത്രി യാത്ര പരമാവധി ഒഴിവാക്കാനും നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം, മേഘമലയിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Also Read: കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷന് തുടക്കമിട്ട് സുരക്ഷാ സേന, നിരീക്ഷണം ഊർജ്ജിതമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button