KeralaLatest NewsNews

ഡ്യൂട്ടി കഴിഞ്ഞ് വരുന്നതും കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് എത്തുന്നത് വെള്ളയില്‍ പൊതിഞ്ഞ അവളുടെ ശരീരം: കുറിപ്പ്

ഏതോ ഒരുത്തന്റെ ലഹരി പ്രാന്തില്‍ അവളുടെ സ്വപ്നങ്ങൾ അവസാനിച്ചു

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ എഴുത്തുകാരന്‍ അനീഷ് ഓമന രവീന്ദ്രന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. 23 വയസുമാത്രമുള്ള അവളുടെ മോഹങ്ങളും ജീവിതവും ഏതോ ഒരുത്തന്റെ ലഹരി പ്രാന്തില്‍ അവസാനിച്ചുവെന്നും ഇതിനെല്ലാം കാരണം സമൂഹമാണെന്നും അനീഷ് പറയുന്നു.

READ ALSO: എം അടിക്കുമെന്നു പറഞ്ഞ ടീമിന് റിയാലിറ്റി ഷോയിൽ അവസരം, നമ്മുടെ കേരളം അധംപതിച്ചു കഴിഞ്ഞു: ഡോ. അനുജ ജോസഫ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്തൊരു സമൂഹമാണിത്!!!!

ലഹരി ഉപയോഗത്താല്‍ അദ്ധ്യാപക ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വ്യക്തി. ഡി-അഡിക്ഷന്‍ കേന്ദ്രത്തില്‍ നിന്നും ചാടി രക്ഷപെടുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടി ദേഹ പരിശോധനക്ക് പൊലീസ് ആശുപത്രിയില്‍ എത്തിക്കുന്നു. ഇതുവരെ എല്ലാം ഓക്കേ.

പഠനത്തിന്റെ ഭാഗമായുള്ള ഹൗസ് സര്‍ജന്‍സി ചെയ്യുവാന്‍ ജില്ലാ താലൂക്ക് ആശുപത്രിയീല്‍ ജോലി നോക്കുന്നു. മുന്നില്‍ വന്ന പ്രതിയുടെ കാലിലെ മുറിവകളില്‍ മരുന്ന് പുരട്ടുവന്‍ തികച്ചും പൂര്‍ണമനസോടെ എത്തിയ വന്ദനയെ കത്രിക കൊണ്ട് പലവട്ടം കുത്തി കൊലപ്പെടുത്തുന്നു.

ഇ വാര്‍ത്ത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ അദ്യം ഓടിയെത്തിയത്. വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും മുഖം അണ്. എന്നത്തേയും പോലെ മകള്‍ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് വെള്ളയില്‍ പൊതിഞ്ഞ മകളുടെ ശരീരം ആയിരിക്കും എത്തുന്നത്. ചിന്തിച്ചാല്‍ തന്നെ മനസ്സ് മരവിച്ചു പോകുന്ന അവസ്ഥ.

ഒരു നേരം വെളുത്തപ്പോള്‍ തങ്ങളോടൊപ്പം പഠിച്ചിരുന്ന സഹപ്രവര്‍ത്തക കൂടെയില്ല. 23 വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടി. അവളുടെ മോഹങ്ങളും ജീവിതവും ഏതോ ഒരുത്തന്റെ ലഹരി പ്രാന്തില്‍ അവസാനിച്ചു.

ഇതിനെല്ലാം കാരണം നമ്മുടെ സമൂഹം അണ്. ഉപയോഗിക്കരുത് എന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ദൂഷ്യ വശങ്ങളും മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. എന്നാലും സമൂഹം ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്. കൊള്ള ലാഭം കിട്ടും എന്നതിനാല്‍ ഇത് വില്‍പന നടത്തുന്നവരും അണ്. നിങ്ങള്‍ അണ് വന്ദനയെ കൊന്നത്.

വന്ദനയുടെ കൊലയാളികള്‍ ലഹരി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇ സമൂഹം തന്നെയാണ്.

പ്രണാമം വന്ദന.

വേദനയോടെ.

അനീഷ് ഓമന രവീന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button