Latest NewsKeralaNews

എം അടിക്കുമെന്നു പറഞ്ഞ ടീമിന് റിയാലിറ്റി ഷോയിൽ അവസരം, നമ്മുടെ കേരളം അധംപതിച്ചു കഴിഞ്ഞു: ഡോ. അനുജ ജോസഫ്

മാനസിക വിഭ്രാന്തി പൂണ്ടു കൊല ചെയ്തതാണെന്നു കൂടി വരുത്തി തീർത്താൽ, ശുഭം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദനാദാസ് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ നിരുത്തരാവാദപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ഡോ അനുജ ജോസെഫിന്റെ കുറിപ്പ്. മദ്യപാനത്തെ തുടർന്നോ, ലഹരി ഉപയോഗം മൂലമോ വീട്ടിൽ ആരെയൊക്കെയോ ഉപദ്രവിച്ചു,അക്രമാസക്തനായ പ്രതിയെ ചികിത്സ നൽകാനായി കൊണ്ടു പോകുമ്പോൾ, ഇത്രയ്ക്കും നിരുത്തരവാദപരമായ സമീപനം പുലർത്തിയ നിയമപാലകർക്കും ഈ മരണത്തിൽ പങ്കുണ്ട് എന്ന് അനുജ പറയുന്നു.

read also: വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടിന് ഉടമയാണോ? പുതിയ നടപടിയുമായി മസ്ക്

കുറിപ്പ് പൂർണ്ണ രൂപം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദനാദാസ് അതിദാരുണമായി കൊല്ലപ്പെട്ടു. കുണ്ടറ യൂ പി സ്കൂൾ അദ്ധ്യാപകൻ സന്ദീപ്, ട്രീറ്റ്മെന്റ് നൽകുന്നതിനിടെ അക്രമാസക്തനാകുകയും, ഡോക്ടറെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ഡോക്ടർക്കു ആദരാഞ്ജലികൾ എന്ന തലക്കെട്ടോടെ ഈ ക്രൂരകൃത്യത്തിനു നേരെ പതിവ് പോലെ കണ്ണടയ്ക്കാം. മാനസിക വിഭ്രാന്തി പൂണ്ടു കൊല ചെയ്തതാണെന്നു കൂടി വരുത്തി തീർത്താൽ, ശുഭം. അതെങ്ങനാണല്ലോ,
കുറച്ചു നാളായി നമ്മുടെ നാട്ടിൽ നടന്നോണ്ടിരിക്കുന്നത്.

ഒരാളുടെ ജീവനു പോലും സംരക്ഷണം നൽകാൻ കഴിയാത്ത നാടിന്റെ അവസ്ഥ പരിതാപകരം.മദ്യപാനത്തെ തുടർന്നോ, ലഹരി ഉപയോഗം മൂലമോ
വീട്ടിൽ ആരെയൊക്കെയോ ഉപദ്രവിച്ചു,അക്രമാസക്തനായ പ്രതിയെ ചികിത്സ നൽകാനായി കൊണ്ടു പോകുമ്പോൾ, ഇത്രയ്ക്കും നിരുത്തരവാദപരമായ സമീപനം പുലർത്തിയ നിയമപാലകർക്കും ഈ മരണത്തിൽ പങ്കുണ്ട്.

പ്രസ്തുത സംഭവത്തിൽ ഡോക്ടർക്കു എക്സ്പീരിയൻസ് ഇല്ലായെന്നും, ഉണ്ടായിരുന്നേൽ പ്രതിയെ കാലും വാരി നിലത്തടിച്ചേനെ എന്നൊക്കെയുള്ള അഭിപ്രായം കാണാനിടയായി . കരോട്ടയും കുൺഫ്യൂ ഒക്കെ ആയിരുന്നു MBBS പഠനമെന്ന തെറ്റിദ്ധാരണ കുറച്ചു കഷ്‌ടമാണേ ഈ നൂറ്റാണ്ടിലും.

M അടിച്ചാൽ ആഹാ ഓഹോ ഒന്നു പറഞ്ഞ ഒരു ടീമിന് കേരളത്തിലെ ഒരു പ്രമുഖ റിയാലിറ്റി show യിൽ ഈ അടുത്ത കാലത്തു പങ്കെടുക്കാൻ അവസരം. എന്താ ഇത്രയ്ക്കും ആളുടെ കേമത്തരം എന്നു മാത്രം ചോദിക്കരുത്.

ലഹരി ഉപയോഗത്തെ പറ്റി വാചാലയായതിനാണ് മേൽപ്പറഞ്ഞ അവസരം.
ഇത്തരത്തിൽ ഉള്ള വ്യക്തികൾക്ക് പ്രചോദനം നൽകുന്ന നാടായി നമ്മുടെ കേരളം അധംപതിച്ചു എന്നെ പറയാനാകൂ.

ലഹരി ഉപയോഗത്തെ തുടർന്നോ, മദ്യപിച്ചും കൊണ്ടോ ,ആരാണ്ടുടെയും ജീവൻ എടുത്താലും കുറ്റം മരിച്ചയാൾക്ക് തന്നെ എന്നു പറയുന്നത് എവിടെത്തെ ന്യായം ആണെന്ന് മനസിലാകുന്നില്ല.

ലഹരി ഉപയോഗമെന്ന നീരാളിയുടെ കരങ്ങളിൽ അകപ്പെട്ടോണ്ടിരിക്കുന്ന തലമുറയെ ഇനിയും കെട്ടഴിച്ചു വിട്ടാൽ സംഭവിക്കാവുന്ന വിപത്തുകൾ ഓർത്തെങ്കിലും അധികാരികളും സമൂഹവും ജാഗരൂകരാകുക.
കത്തിയെടുത്തും, പെട്രോൾ ഒഴിച്ചും നിന്നനിൽപ്പിൽ മക്കളെ കൊലപ്പെടുത്തുമ്പോൾ, ചങ്ക് പിടയുന്ന മാതാപിതാക്കളെ ഓർത്തെങ്കിലും നിയമങ്ങൾ കർശനമാക്കുക.

ക്ഷണനേരത്തിൽ, തന്റെ ജീവൻ നഷ്‌ടപ്പെട്ട വന്ദന ഡോക്ടർക്കു എന്തു മറുപടി നൽകും,പൊലിഞ്ഞു പോയ അവരുടെ സ്വപ്നങ്ങൾക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല.
ആത്മാവിനു നിത്യശാന്തി നേരുന്നു 🙏
#drvandanadas #vandanadas #dr. vandana #kottarakkara #kollam #murders #kerala #justicefordrvandana #NeedJustice #keralahealthminister
Dr. Anuja Joseph
Trivandrum

shortlink

Related Articles

Post Your Comments

Related Articles


Back to top button