KeralaLatest NewsNews

പുഴയോരത്ത് നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു

കണ്ണൂർ: പുഴയോരത്ത് നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം. പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്തു നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്. ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തി. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: ‘വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം’: ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ

അതേസമയം, വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയായിരുന്നു തീപിടുത്തം ഉണ്ടായത്.

Read Also: ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും, വന്ദനദാസ് കൊല്ലപ്പെട്ടത് അത്യധികം വേദനാജനകമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button