Latest NewsKeralaNews

മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകൾ അറസ്റ്റിൽ. ബാലരാമപുരത്താണ് സംഭവം. മുഖം മൂടി ധരിച്ചാണ് മരുമകൾ വയോധികയുടെ കാല് തല്ലിയൊടിച്ചത്. ബാലരാമപുരം സ്വദേശിയായ വാസന്തി എന്ന 63 കാരിയെയാണ് മകന്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

Read Also: ‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്‌കൂളിലും വിടണ്ട’

രണ്ടാമത്തെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതിഷ്‌കുമാർ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് വാസന്തിയാണ് എന്ന് ആരോപിച്ചാണ് മരുമകൾ പതിയിരുന്ന് ഇവരുടെ കാൽ തല്ലിയൊടിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button