Latest NewsKeralaNews

നോർക്ക ജീവനക്കാർക്കായി എംപവർമെന്റ് പ്രോഗ്രാം

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിലെ ജീവനക്കാർക്കായി പ്രത്യേക ദ്വിദിന പരിശീലനം മെയ് 13, 14 തീയതികളിൽ തൃശ്ശൂർ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നടക്കും. എംപ്ലോയി എംപവർമെന്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. ലോകത്തെമ്പാടുമുളള മലയാളിപ്രവാസികളുടെ സമഗ്രതലസ്പർശിയായി ഫീൽഡ് ഏജൻസി എന്ന നിലയിൽ നോർക്ക റൂട്ട്‌സിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനപരിപാടിയെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടനചങ്ങിൽ സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രവാസികൾ, നോർക്ക റൂട്ട്‌സ് ഇടപെടലുകൾ എന്നീ വിഷയത്തിൽ നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി പരിശീലനത്തിൽ വിശദീകരിക്കും.

Read Also: വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു

സ്ഥാപനത്തിന്റെ പുരോഗതിയ്ക്കും, സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, കൂട്ടായമ പ്രോൽസാഹിപ്പിക്കുന്നതിനും ഉപകരിക്കും വിധമുളള സ്വയംവിലയിരുത്തലുകൾ, വിമർശനങ്ങൾ, സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ എന്നിവ പരിശീലനപരിപാടികളിൽ ചർച്ചചെയ്യും. വിവിധ വിഷയങ്ങളിൽ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നുണ്ട്.

യുവാക്കൾക്കിടയിലെ നോർക്ക റൂട്ട്‌സ് എന്ന വിഷയത്തിൽ വിവിധ കോളേജ് വിദ്യാർത്ഥികളുമായും ജീവനക്കാർ സംവദിക്കും. നോർക്ക റൂട്ട്‌സിലെ 62 ജീവനക്കാരണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്.

Read Also: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button