Latest NewsNewsIndia

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ

ഡല്‍ഹി: നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാംഖഡെ. കേസില്‍ ആര്യന്‍ ഖാൻ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തതും വാംഖഡെയായിരുന്നു.

സമീര്‍ വാഖഡെയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. എന്‍സിബിയുടെ ആവശ്യപ്രകാരമാണ് വംഖഡെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത്. അഴിമതിക്കേസന്വേഷണത്തിന്റെ ഭാഗമായി മറ്റ് രണ്ട് സര്‍ക്കാരുദ്യോഗസ്ഥരുടേയും രണ്ട് സ്വകാര്യ വ്യക്തികളുടേയും വീടുകളിലും ആസ്ഥാനങ്ങളിലും സിബിഐ പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഒരു വർഷം ദൈർഘ്യമുള്ള പുതിയ ഓഫർ ഇതാ എത്തി

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം തിരിമറി നടത്തിയതായുള്ള ആരോപണത്തെ തുടര്‍ന്ന് എന്‍സിബി വാംഖഡെയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കേസില്‍ ആര്യന്‍ ഖാന്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button