Latest NewsNewsLife StyleHealth & Fitness

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറവ് രേഖപ്പെടുത്തി. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.

തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞ് 5,240 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 4,690 രൂപയായി.

Read Also : ‘കേരളത്തിൽ ആണെന്ന് പറഞ്ഞതും ആ സ്ത്രീയുടെ മുഖം മാറി’: കേരള സ്റ്റോറി ഫലം കണ്ടു തുടങ്ങിയെന്ന് മൃണാൾ ദാസ്

അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. കഴിഞ്ഞ ഒരു മാസമായി 80-നു മുകളില്‍ തുടര്‍ന്ന വെള്ളിയുടെ വില ഇന്ന് മൂന്ന് രൂപ കുറഞ്ഞ് 79 രൂപയിലേക്കെത്തി. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button