Latest NewsNewsIndiaTechnology

ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന അനധികൃത സോഫ്റ്റ്‌വെയറുകൾക്ക് പൂട്ടിട്ട് ഇന്ത്യൻ റെയിൽവേ

സോഫ്റ്റ്‌വെയറുകൾ നിയമപരമല്ലാത്ത പകർപ്പവകാശം ലംഘിച്ച് പ്രവർത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്

അനധികൃതമായി ഇ-ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്ന സോഫ്റ്റ്‌വെയറുകൾ കണ്ടുകെട്ടി ഇന്ത്യൻ റെയിൽവേ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോവിഡ്- എക്സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗർ, റെഡ്- മിർച്ചി, റിയൽ മാംഗോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ടിക്കറ്റ് വിൽപ്പന നടത്തുന്നതായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. ഇതോടെ, 42 ഓളം സോഫ്റ്റ്‌വെയറുകളാണ് നിരോധിച്ചിരിക്കുന്നത്.

സോഫ്റ്റ്‌വെയറുകൾ നിയമപരമല്ലാത്ത പകർപ്പവകാശം ലംഘിച്ച് പ്രവർത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിനൊടുവിൽ ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന 955 ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ ടിക്കറ്റുകളുടെ സൂപ്പർ സെല്ലർമാരും, റീട്ടെയിലർമാരും, അനധികൃത സോഫ്റ്റ്‌വെയർ ഡെവലപ്പർമാരും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: ‘ഗോവയിൽ വെച്ച് കണ്ടുമുട്ടി, പതിയെ പ്രണയത്തിലായി, സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ്’: പങ്കാളിയെ കുറിച്ച് ലെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button