ThiruvananthapuramKeralaNattuvarthaLatest NewsNews

വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​ർ മ​റി​ച്ചുവി​റ്റു : യുവാവ് അറസ്റ്റിൽ

നി​ല​മാംമൂ​ട് കു​ഴി​ക്കാ​ല കി​ഴ​ക്കേ വീ​ട്ടി​ല്‍ ബ​ഞ്ചി​ലാ​സ് അ​രു​ണ്‍ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ള​റ​ട പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്

വെ​ള്ള​റ​ട: വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​ർ മ​റി​ച്ചുവി​റ്റ കേ​സി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. നി​ല​മാംമൂ​ട് കു​ഴി​ക്കാ​ല കി​ഴ​ക്കേ വീ​ട്ടി​ല്‍ ബ​ഞ്ചി​ലാ​സ് അ​രു​ണ്‍ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ള​റ​ട പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

വെ​ള്ള​റ​ട നെ​ല്ലി​ശേ​രി സ്വ​ദേ​ശി ര​ഞ്ചി​ത്തി​ന്‍റെ കാ​ർ മ​റി​ച്ച് വി​റ്റ കേ​സി​ൽ ആണ് അറസ്റ്റ്. നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വാ​ഹ​നം തി​രി​കെ കി​ട്ടാ​ത്ത​തി​നാ​ല്‍ പ്ര​തി​യോ​ട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വാ​ഹ​നം മ​റ്റൊ​രാ​ള്‍ ത​ന്‍റെ പ​ക്ക​ല്‍ നി​ന്നും വാ​ട​ക​യ്ക്ക് കൊ​ണ്ട് പോ​യി എ​ന്നും തി​രി​കെ കി​ട്ടു​മ്പോ​ള്‍ ന​ല്‍​കാം എ​ന്നും പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ

തു​ട​ര്‍​ന്ന്, പ​രാ​തി​ക്കാ​ര​ന്‍ പൊ​ലീ​സി​നെ സ​മീ​പിക്കുകയായിരുന്നു. പൊ​ലീ​സ് പ്ര​തി​യെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തിയപ്പോഴാണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ന്ന​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഇ​യാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button