ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെ, കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍

കോഴിക്കോട് : കര്‍ണ്ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യത്തിലാണ് പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്ത് വന്നത്. കര്‍ണാടകയില്‍ ബിജെപി ഇനി തിരിച്ചുവരവ് നടത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാന്‍ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read Also: ശരീരത്തിൽ ഒളിപ്പിച്ചത് 33 ക്യാപ്‌സൂളിന്റെ മയക്കുമരുന്ന്, വില 40 ലക്ഷം; യൂസഫിന്റെ പദ്ധതി പൊളിഞ്ഞതിങ്ങനെ

കര്‍ണാടകയില്‍ ഏകദേശ ചിത്രം പുറത്തുവരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലീഡ്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ 120 സീറ്റിന്റെ ലീഡാണ് കോണ്‍ഗ്രസിനുള്ളത്. 72 സീറ്റിന്റെ ലീഡ് ബിജെപിക്കും 25 സീറ്റിന്റെ ലീഡ് ജെഡിഎസിനും എന്നതാണ് ഒടുവില്‍ ലഭിക്കുന്ന കണക്ക്. ബിജെപിയും ജെഡിഎസും ചേര്‍ന്നാല്‍ പോലും മൂന്നക്കം കടക്കാനാകാത്തതാണ് നിലവിലെ അവസ്ഥ എന്നിരിക്കെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസിന് ഭരണം നേടാനുള്ള സാധ്യതയാണ് ഉള്ളത്.

Share
Leave a Comment