നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആംഫെറ്റമിൻ പിടികൂടി

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ പിടികൂടി. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദിലിൽ നിന്നാണ് ആംഫെറ്റമിൻ പിടിച്ചെടുത്തത്.

ഇൻഡിഗോ വിമാനത്തിൽ നിന്ന് മലിയിലേക്ക് പോകാനെത്തിയതാണ് ഇയാൾ. ദേഹപരിശോധനയ്‌ക്കിടയിൽ സിഐഎസ്എഫ് ആണ് മയക്കുമരുന്ന് പിടികൂടിയത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്‌സ്യൂളുകളാക്കി തുടയിൽ കെട്ടിവെച്ച നിലയിലായിരുന്നു ആംഫെറ്റമിൻ കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോയിലേ്ക്ക് കൈമാറി.

കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തുന്നത്. എവിടെ നിന്നാണ് ഇയാൾക്ക് മയക്കുമരുന്ന് ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നർകോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തി വരികയാണ്.

Share
Leave a Comment