Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ ഉയർന്ന്, 5,665 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. മെയ് അഞ്ചിനാണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. മെയ് അഞ്ചിന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,760 രൂപയായിരുന്നു.

Also Read: ‘പ്രണയം നടിച്ച് നഗ്നവീഡിയോയും ചിത്രങ്ങളും കൈക്കലാക്കി, ബന്ധം ഒഴിവായതോടെ മകളുടെ നഗ്നദൃശ്യം അമ്മയ്ക്ക് അയച്ചു’: അറസ്റ്റ്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 78.70 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 629.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 787 രൂപയുമാണ് നിരക്ക്. വരും മണിക്കൂറുകളിൽ വെളളി വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button