Latest NewsNewsIndia

ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകൾ സിസിടിവി വലയത്തിലാകുന്നു, ക്യാമറകൾ ഉടൻ സ്ഥാപിച്ചേക്കും

പോലീസ് സ്റ്റേഷനുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്

ഉത്തർപ്രദേശിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. അതേസമയം, എല്ലാ സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സംസ്ഥാനത്തുടനീളമുള്ള സർക്കിൾ ആസ്ഥാനങ്ങളിലും, ജില്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് ക്യാമറകൾ വീതമാണ് സ്ഥാപിക്കുക. പോലീസ് സ്റ്റേഷനുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റമോ, അധികാര ദുർവിനിയോഗമോ തടയാൻ സാധിക്കുന്നതാണ്. 359 കോടി രൂപ ചെലവിലാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യാമറകൾ സ്ഥാപിക്കുന്നത്.

Also Read: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button