Latest NewsNewsBusiness

എസ്ബിഐ അക്കൗണ്ടിന്റെ ബ്രാഞ്ച് മാറാൻ പദ്ധതിയുണ്ടോ? ഓൺലൈനായി ബ്രാഞ്ച് മാറാൻ ഇക്കാര്യങ്ങൾ ചെയ്യൂ

എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, യോനോ ആപ്പ് വഴിയും ശാഖ മാറുന്നതിനായി അപേക്ഷിക്കാവുന്നതാണ്

അവശ്യ ഘട്ടങ്ങളിൽ ബാങ്കുകളുടെ ശാഖ മാറുന്നത് ഉപഭോക്താക്കൾക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ബാങ്കിൽ നേരിട്ട് എത്തിയതിനുശേഷം അപേക്ഷ നൽകുന്നതാണ് പതിവ് രീതി. എന്നാൽ, ഉപഭോക്താക്കൾക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരിട്ട് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ശാഖ മാറുന്ന ഓപ്ഷനാണ് എസ് ബി ഐ നൽകുന്നത്.

എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, യോനോ ആപ്പ് വഴിയും ശാഖ മാറുന്നതിനായി അപേക്ഷിക്കാവുന്നതാണ്. എസ്ബിഐ ബാങ്ക് അക്കൗണ്ട് ശാഖയിലേക്ക് ഓൺലൈനായി മാറുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.

  • എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ onlinesbi.com ലോഗിൻ ചെയ്യുക
  •  ‘പേഴ്സണൽ ബാങ്കിംഗ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക
  •  യൂസർ നെയിം പാസ്‌വേഡ് നൽകിയതിനു ശേഷം വീണ്ടും ലോഗിൻ ചെയ്യുക
  •  ഇ- സർവീസ് ടാബ് സെലക്ട് ചെയ്യുക
  •  ട്രാൻസ്ഫർ സേവിംഗ്സ് അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക
  •  ട്രാൻസ്ഫർ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക
  • അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചിന്റെ IFSC കോഡ് രേഖപ്പെടുത്തുക
  • വിവരങ്ങൾ പരിശോധിച്ച ശേഷം Confirm ബട്ടൺ ക്ലിക്ക് ചെയ്യുക
  •  രജിസ്റ്റർ ചെയ്ത മൊബൈലിൽ വന്ന ഒടിപി രേഖപ്പെടുത്തിയ ശേഷം, പ്രക്രിയകൾ പൂർത്തീകരിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button