KeralaLatest NewsNews

പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത അയൽക്കൂട്ടങ്ങൾ രൂപീകരിക്കണം. സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഇ-വേയ്സ്റ്റുകൾ ശേഖരിച്ച് പുനരുപയോഗത്തിനുള്ള സാധ്യത പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയെന്നറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനും സുഹൃത്തും അറസ്റ്റിൽ

ഉപയോഗശൂന്യമായ ചില്ല്, തുണി, ചെരുപ്പ്, ബാഗ് തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള ക്ലീൻ ഡ്രൈവ് സംഘടിപ്പിക്കണം. വീടുകളിൽ മാലിന്യ സംസ്‌കരണം നടപ്പാക്കണം. ജൂൺ അഞ്ചിന് മുൻപ് മണ്ഡലം മാലിന്യമുക്തമാക്കണമെന്നും മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് ശുചിത്വ മിഷൻ എല്ലാ സഹായങ്ങളും നൽകണമെന്നും അദ്ദേഹം അറിയിച്ചു. ശുചിത്വത്തിനൊപ്പം കളമശ്ശേരി ക്യാമ്പയിൻ രണ്ടാം ഘട്ടം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ഹരിത മികവ് പുരസ്‌കാര വിതരണവും പരിപാടിയിൽ നടന്നു.

2024 മാർച്ച് 31 ന് മുൻപ് മാലിന്യമുക്ത സംസ്ഥാനം’ എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ബൃഹത്തായ ക്യാമ്പയിനാണ് ‘മാലിന്യ മുക്തം നവകേരളം. മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കുക, ജൈവമാലിന്യം പരമാവധി ഉറവിടത്തിലും സാമൂഹ്യ സംവിധാനത്തിലുമായി സംസ്‌കരിക്കുക, അജൈവ മാലിന്യം തരം തിരിച്ച് പുനഃക്രമണത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്‌കരണ സംവിധാനം ഒരുക്കുക, പൊതു നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പൂർണ്ണമായും ഒഴിവാക്കുക, ജലാശയങ്ങളുടെ മലിനീകരണം പൂർണ്ണമായും തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

Read Also: സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി: ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button