Latest NewsUAENewsInternationalGulf

ഇനി രാത്രികാലങ്ങളിലും നീന്താം: രാത്രിസമയത്ത് നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു

ദുബായ്: ഇനി രാത്രികാലങ്ങളിലും നീന്താം. ദുബായിൽ വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ദുരന്തകാലത്തടക്കം സഹായിച്ചില്ല, കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു: പിണറായി വിജയൻ

ബീച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജുമേയ്റ 2, ജുമേയ്റ 3, ഉം സുഖെയീം 1 എന്നിവിടങ്ങളിലാണ് ഈ ബീച്ചുകൾ തുറന്നിരിക്കുന്നത്. 800 മീറ്ററിലധികം നീളത്തിലാണ് ഈ ബീച്ചുകൾ ഒരുക്കിയിട്ടുള്ളത്. ലൈറ്റിംഗ് സംവിധാനങ്ങൾ, സുരക്ഷാ അവബോധം നൽകുന്നതിനുള്ള അടയാളങ്ങൾ, ലൈഫ് ഗാർഡുകളുടെ സേവനം, നൂതനമായ സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയും ബീച്ചിലുണ്ട്.

അതേസമയം, രാത്രികാലങ്ങളിൽ കടലിലുള്ള നീന്തലിനായി ഇത്തരത്തിൽ അനുമതി നൽകിയിട്ടുള്ള സുരക്ഷിത ഇടങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഇത്തരം ഇടങ്ങളിൽ നീന്തലിനെത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു.

Read Also: പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button