Latest NewsNewsIndia

അയോദ്ധ്യയിലേയ്ക്ക് ഇനി ഭക്തലക്ഷങ്ങള്‍ ഒഴുകും, രാമക്ഷേത്ര നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്

മകര സംക്രാന്തിയോടെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കും

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ട് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാമക്ഷേത്രത്തിന്റെ ഗര്‍ഭ ഗൃഹത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാന നിലയുടെ 70 ശതമാനവും മേല്‍ക്കൂരയുടെ 40 ശതമാനവും പണി പൂര്‍ത്തീകരിച്ചതായി ട്രസ്റ്റ് അറിയിച്ചു.

Read Also: എച്ച്ഡിഎഫ്സി: ഇന്ത്യയിലെ ആദ്യ പ്രതിരോധ മ്യൂച്വൽ ഫണ്ട് വിപണിയിൽ അവതരിപ്പിച്ചു

മകരസംക്രാന്തിയോട് അനുബന്ധിച്ച് അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ക്ഷേത്രം അടുത്ത ജനുവരിയില്‍ ദര്‍ശനത്തിനായി തയ്യാറാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാമജന്മഭൂമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ആകെ 366 നിരകളാണ് ഉള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൂര്യന്‍, ഗണപതി, ശിവന്‍, ദുര്‍ഗ്ഗ, വിഷ്ണു, ബ്രഹ്മാവ് എന്നീ മൂര്‍ത്തികളുടെ പ്രതിഷ്ഠയുമുണ്ടാകും.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button