ThiruvananthapuramLatest NewsKeralaNattuvarthaNews

കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്.

Read Also : കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും ധനം ഉണ്ടാകുന്നില്ല? സമ്പത്ത് നിലനിർത്താൻ വാസ്തു ശാസ്ത്രത്തിലെ ഈ നിർദേശങ്ങൾ പാലിക്കാം

ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിൽ (വട്ടത്തിലാർ) ഇന്നലെ വൈകുന്നേര‌മായിരുന്നു സംഭവം. കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതായിരുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും. സാനു തുളസീധരൻ, ജാനു തുളസീധരൻ സഹോദരങ്ങളാണ്. തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് മീനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button