Latest NewsNewsTechnology

പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം, കിടിലൻ പ്ലാനുമായി ജിയോ

ഉയർന്ന ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് മികച്ച ആനുകൂല്യങ്ങളാണ് 296 രൂപയുടെ റീചാർജിലൂടെ ലഭിക്കുന്നത്

ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ജിയോ ടെലികോം വിപണി കീഴടക്കിയത്. ഇത്തവണ ഡാറ്റയ്ക്ക് അധിക പ്രാധാന്യം നൽകുന്നവർക്ക് സന്തോഷ വാർത്തയുമായാണ് ജിയോ എത്തിയിരിക്കുന്നത്. ജിയോയുടെ പ്രതിമാസ റീചാർജ് പ്ലാനിൽ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതിനായി 296 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

ഉയർന്ന ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് മികച്ച ആനുകൂല്യങ്ങളാണ് 296 രൂപയുടെ റീചാർജിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിനു കീഴിൽ 25 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭിക്കുക. അതിനാൽ, പ്രതിദിന ഡാറ്റാ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. പ്രതിദിനം 1 ജിബി ഡാറ്റ ഉപയോഗിക്കാതെ, അവധി ദിവസങ്ങളിൽ മാത്രം ഇന്റർനെറ്റ് വിനിയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്. 30 ദിവസമാണ് വാലിഡിറ്റി.

Also Read: സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button