Latest NewsKeralaNews

‘ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിയും’: അഞ്‍ജു പാർവതി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ തൊട്ടടുത്തിരുന്ന് അശ്ലീല പ്രവർത്തിയിൽ ഏർപ്പെട്ട കോഴിക്കോട് സ്വദേശി സവാദിനെതിരെ യുവനടിയായ നന്ദിത പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടുകയും ചെയ്തിരുന്നു. നന്ദിയുടെ പരാതിയിൽ അവസരോചിതമായി ഇടപെട്ട് അവസാനം വരെ കൂടെ നിന്നത് കണ്ടക്ടർ കെ.കെ പ്രദീപ് ആയിരുന്നു. പിന്നാലെ, പ്രദീപിന്റെ രാഷ്ട്രീയത്തെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു സോഷ്യൽ മീഡിയകളിൽ എങ്ങും പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പ്രദീപിന് ‘സഖാവ്’ എന്ന ലേബൽ നൽകി വാഴ്ത്തിപ്പാടുമ്പോൾ അത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്ന് ഓർമിപ്പിക്കുകയാണ് അഞ്‍ജു പാർവതി പ്രഭീഷ്.

‘നിലവിൽ സർവീസിൽ സേവനം അനുഷ്ഠിക്കുന്ന കെഎസ്ആർടിസി ജീവനക്കാരന് പ്രത്യക്ഷത്തിൽ രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാനും ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിക്കാനും നിയമപരമായി അനുമതിയുണ്ടോ എന്ന പ്രസക്തമായ ചോദ്യം ഇവിടെ ഉയരുന്നു. നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം അവർക്ക് അനുവദിക്കപ്പെട്ടിട്ടില്ല എങ്കിൽ സഖാവ് എന്ന ടാഗ് ലൈൻ കൊണ്ട് നിങ്ങൾ അയാളെ ശരിക്കും മുറിപ്പെടുത്തുകയാണ് സഖാക്കളെ’, അഞ്‍ജു പാർവതി കുറിച്ചു.

അഞ്‍ജു പാർവതി പ്രഭീഷ് എഴുതുന്നതിങ്ങനെ;

ഫീഡിലെങ്ങും കെഎസ്ആർടിസി കണ്ടക്ടർ “സഖാവ് “ആണ് ചർച്ചാവിഷയം. സഖാവ് എന്ന ടാഗ് ലൈൻ കൊടുത്തുകൊണ്ട് അദ്ദേഹം ചെയ്ത ആ നല്ലൊരു കാര്യത്തെ വെറും രാഷ്ട്രീയ പറമ്പിൽ കെട്ടിയിട്ട് അതിന് ചുറ്റും ഓടുന്ന സഖാക്കൾ അറിയുന്നുണ്ടോ അത് കാരണം ആ മനുഷ്യന് ഉണ്ടാവുന്ന കോട്ടം? സിപിഐഎം പറവൂർ കുന്നുകര ജെ ബിഎസ് ബ്രാഞ്ചിന്റെ സെക്രട്ടറിയും കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് പ്രദീപ് ആണ് ആ കണ്ടക്ടർ എന്ന് പോസ്റ്റുകളിലും ചർച്ചകളിലും ഉദ്ഘോഷിക്കുന്നവർ മറന്നുപോയ ഒരു കാര്യമുണ്ട് നിലവിൽ സർവീസിൽ സേവനം അനുഷ്ഠിക്കുന്ന കെഎസ്ആർടിസി ജീവനക്കാരന് പ്രത്യക്ഷത്തിൽ രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാനും ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിക്കാനും നിയമപരമായി അനുമതിയുണ്ടോ എന്ന പ്രസക്തമായ ചോദ്യം. നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം അവർക്ക് അനുവദിക്കപ്പെട്ടിട്ടില്ല എങ്കിൽ സഖാവ് എന്ന ടാഗ് ലൈൻ കൊണ്ട് നിങ്ങൾ അയാളെ ശരിക്കും മുറിപ്പെടുത്തുകയാണ് സഖാക്കളെ!

ഇന്നലെ ആ വിഡീയോ കണ്ടപ്പോൾ തന്റെ ജോലിയോട് നൂറ് ശതമാനവും ഉത്തരവാദിത്വവും അർപ്പണബോധവും ഉള്ള ഒരു ജീവനക്കാരനെ കണ്ടതിന്റെ മതിപ്പ് ആയിരുന്നു കണ്ടക്ടർ അദ്ദേഹത്തോട്. കേവലം ടിക്കറ്റ് കീറിക്കൊടുക്കൽ മാത്രമല്ല തന്റെ ജോലിയെന്ന് ഉത്തമബോധ്യമുള്ള അദ്ദേഹം പെൺകുട്ടിയോട് ചോദിച്ച ആ ഒരു ചോദ്യവും പരാതി ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞ മാത്രയിൽ ഇറങ്ങി ഓടിയ ഞരമ്പന്റെ പിറകിലേയ്ക്ക് ഓടിയെത്തി അവനെ സധൈര്യം നേരിട്ട് കീഴ്പ്പെടുത്തിയതും അടയാളപ്പെടുത്തുന്നുണ്ട് അയാൾ റിയൽ ലൈഫ് ഹീറോ ആണെന്ന്. ആ ഹീറോയിസത്തെ ഹൃദയം കൊണ്ട് അഭിനന്ദിച്ചു കൊണ്ട്, അയാളിലെ മനുഷ്യന് ബിഗ് സല്യൂട്ട് കൊടുത്തു കൊണ്ട് പറയട്ടെ നിലവിൽ അയാളെ പ്രതി നിങ്ങൾ സഖാക്കൾ കൊടുക്കുന്ന പാർട്ടി ഹൈപ്പ് കാണുമ്പോൾ സഹതാപം തോന്നുകയാണ്.

സൽപ്രവർത്തിയുടെ ക്രെഡിറ്റിൽ ചാരി, ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന തരത്തിലുള്ള ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിഞ്ഞെന്ന് വരും. മറ്റുള്ളവർക്ക് അതിന് കഴിയാത്തത് വാളയാറിലും വണ്ടിപ്പെരിയാറിലും തൂങ്ങിയാടിയ പിഞ്ചുമേനികൾ മറക്കാൻ കഴിയാത്തത് കൊണ്ടാണ്. ഇടതോരം ചേർന്നു നടന്ന ജട്ടിയാർ മുതൽ ജഹാംഗിരി കോഴി വക്കീൽ വരെ നേരിട്ട എണ്ണമറ്റ മീ ടൂ ആരോപണങ്ങൾ ഫേസ്ബുക്ക് വീടുകളിൽ പൊന്തി കിടന്നത് കണ്ടത് കൊണ്ടാണ്. കായംകുളത്തെ സോണി സഖാവ് സഖാത്തികൾക്ക് വാങ്ങിക്കൊടുത്ത lingerie കളുടെ ലൈവ് വീഡിയോ കണ്ട് പാർട്ടി ഓഫീസിൽ പകച്ചു പണ്ടാരമടങ്ങിയ അന്തംസിന്റെ ഗതികേട് ഓർക്കുന്നത് കൊണ്ടാണ്. ബീഹാരി ഡാൻസ് ഗേൾ പാർട്ടി ബിഗ് ഷോട്ട് പുത്രന് നൽകിയ spicy ട്രീറ്റ്‌ ഓർക്കുന്നത് കൊണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button