Latest NewsKeralaNews

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും: അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിന്നദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി 4,19,128 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 99.70 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വികെ പ്രസാദ്

വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.44 ശതമാനത്തിന്റെ വർദ്ധനവാണ് ഈ അദ്ധ്യയന വർഷം ഉണ്ടായിരിക്കുന്നത്. 68,604 വിദ്യാർത്ഥികൾക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 44,363 ആയിരുന്നു. 24,241 കുട്ടികളുടെ വർദ്ധനവ്. ഇത്തവണ 2581 സ്‌കൂളുകൾ നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളിൽ 951 എണ്ണവും സർക്കാർ സ്‌കൂളുകൾ ആണെന്നത് അഭിമാനകരമാണ്. 1191 സർക്കാർ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി നേട്ടം നേടുകയുണ്ടായി. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇത്തരത്തിൽ നേട്ടം കൊയ്യുന്നത് ആഹ്ലാദകരമായ വാർത്തയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ സങ്കടപ്പെടേണ്ടതില്ല. അവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നുകൂടി അഭ്യർത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല: മന്ത്രി എംബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button