KeralaLatest NewsNewsIndia

എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഐ.ജി പി വിജയന്റെ സസ്പെൻഷന് പിന്നിലെ കാരണം

കോഴിക്കോട്: ഐ.ജി പി വിജയന് സസ്പെൻഷൻ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ. പോലീസിലെ നന്മയുടേയും കാരുണ്യത്തിന്റെയും മുഖമായിരുന്ന വിജയന്റെ സസ്‌പെൻഷന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നാണ് പൊതുസംസാരം. എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്‌ക്വാഡിന്റെ തലവനായിരുന്നു പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ ലഭിച്ചിട്ടുള്ളത്.

പി വിജയന്റെ അപ്രതീക്ഷിതമായ സസ്പെൻഷൻ പോലീസിനുള്ളിലും പുറത്തും വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്നു കൊണ്ടുവരുന്ന വഴിക്ക് ഫേക്ക് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി പ്രാദേശിക ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള അജ്ഞാതരുടെ പദ്ധതി ഐ.ജി പൊളിച്ചതിലുള്ള പ്രതികാരമാണ് ഈ സസ്‌പെൻഷൻ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ല. വിജയന്റെ സ്‍പെൻഷനിൽ സോഷ്യൽ മീഡിയ രണ്ട് തട്ടിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

രത്നഗിരിയിൽ നിന്നു ഷാരൂഖ് സെയ്ഫിയെ കൊണ്ടുവന്നപ്പോൾ ഉണ്ടായ സുരക്ഷാ പാളിച്ച മലയാളികൾ കണ്ടതാണ്. സ്വകാര്യ കാറായ ഫൊർച്യൂണറിൽ കേരള അതിർത്തിയിൽ നിന്നും പ്രതിയെ ഏറ്റു വാങ്ങുന്നു. ആ വാഹനം കണ്ണൂർ ചാലയിൽ വയ്ച്ച് കേടാകുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ വാഹനം എത്തിച്ച് യാത്ര തുടരുന്നു. പാതി വഴിക്ക് വെച്ച് അതും കേടാകുന്നു. തുടർന്ന് മറ്റൊരു മാരുതി വാഗണർ കാറിൽ പ്രതിയെ കോഴിക്കോട് എത്തിക്കുന്നു. ഇതിനിടെ കണ്ണൂർ ചാലയിൽ നിന്നും ദേശീയ പാതയിൽ നിന്നും മാറി സഞ്ചരിച്ച് ഗ്രാമീണ റോഡുകളിലൂടെ പ്രതിയെയും കൊണ്ടുവരുന്ന വാഹനം സഞ്ചരിച്ചിരുന്നു.

ഐ.ജി വിജയൻ മാധ്യമങ്ങൾക്ക് ഷാരൂഖ് സെയ്ഫിയുമായി വരുന്ന വിവരങ്ങൾ ചോർത്തി നൽകി എന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി വിജയനെതിരെ നടപടി സ്വീകരിച്ചത്. കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു ഏലത്തൂർ ട്രെയിൻ ആക്രമണ കേസ് ആദ്യം അന്വേഷിച്ചത്. ഐജി പി വിജയനായിരുന്നു ഇതിന്റെ ചുമതല. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button