ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട് ക​യ​റി ആ​ക്ര​മ​ണം : വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

ക​ട്ട​യ്ക്കോ​ട് ബ​ഥ​നി​പു​രം ശ്രു​തി ഭ​വ​നി​ൽ സെ​ലി​ൻ​ഷി​യ​ർ​സിം​ഗി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം നടന്നത്

കാ​ട്ടാ​ക്ക​ട: സി​വി​ൽ​കേ​സ് കോ​ട​തി​യി​ൽ ഇ​രി​ക്കെ കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് ബ​ഥ​നി​പു​ര​ത്ത് വീ​ട് ക​യ​റി ആ​ക്ര​മ​ണം. ക​ട്ട​യ്ക്കോ​ട് ബ​ഥ​നി​പു​രം ശ്രു​തി ഭ​വ​നി​ൽ സെ​ലി​ൻ​ഷി​യ​ർ​സിം​ഗി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം നടന്നത്

ഇ​ന്ന​ലെ ഉ​ച്ച​ക്കാണ് സംഭവം. ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ന​ക​ത്ത് ക​യ​റി സെ​ലി​ൻ​ഷി​യ​ർ സിം​ഗി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭാ​ര്യ ഡൈ​മ ജോ​സ​ഫി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ ചില്ലുക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. തുടർന്ന്, കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കിയിട്ടുണ്ട്. വ​ഴി സം​ബ​ന്ധി​ച്ച് പ്ര​തി​ക​ളു​മാ​യി ത​ർ​ക്ക​മു​ള്ള​തും അ​തി​ന്‍റെ കേ​സ്‌ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രി​ക​യു​മാ​ണ്.

Read Also : ‘എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം’: ജന്മനാടിനെയും നാട്ടുകാരെയും നവ്യ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ

എ​ന്നാ​ൽ, ആ​ക്ര​മ​ണ​ത്തി​ന് മു​ൻ​പ് എ​തി​ർ​ക​ക്ഷി​ക​ൾ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും എ​സ്എ​ച്ച്ഒ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ഴി ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് പ​റ​യു​ക​യും രോ​ഗി​യാ​യ വീ​ട്ടു​ട​മ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ൾ വീ​ട്ടു​ട​മ​യ്ക്ക് ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭവ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വിളിച്ചു പറഞ്ഞെങ്കിലും ആ​രും വ​ന്നി​ല്ലെന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button