KeralaLatest NewsNews

ഇടവ മാസ പൂജ പൂർത്തിയായി: ശബരിമല നട ഇന്നടയ്‌ക്കും

പത്തനംതിട്ട: ഇടവ മാസ പൂജ പൂർത്തിയാക്കി ശബരിമല നട ഇന്നടയ്‌ക്കും. ഇന്ന് രാത്രി പത്തിന് ആണ് ക്ഷേത്ര നട അടയ്‌ക്കുക.

ഇന്നലെ വൈകീട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കളം വരച്ച് 1001 കലശങ്ങൾ വെച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ ബ്രഹ്‌മ കലശവും പരികർമികൾ ഖണ്ഡ ബ്രഹ്‌മ കലശങ്ങളും പൂജിച്ചു നിറച്ചു.

മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ഇന്നലെ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദർശനത്തിനായി വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ അയ്യപ്പ ദർശനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button