Latest NewsNewsTechnology

മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്! കാരണം ഇതാണ് 

ട്വിറ്ററിന്റെ എപിഐ ഉപയോഗിക്കുന്നതിൽ ട്വിറ്റർ ലിമിറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്. അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് കരാർ ലംഘനം നടത്തിയെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച്  ഇലോൺ മസ്കിന്റെ അഭിഭാഷകനായ അലെക്സ്  സ്പൈരോ മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ലെയ്ക്ക് കത്തയച്ചിട്ടുണ്ട്. ട്വിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഓഡിറ്റ് നടത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

മൈക്രോസോഫ്റ്റ് ആപ്പുകൾ ട്വിറ്റർ അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എപിഐ) 78 കോടിയിലേറെ തവണ ആക്സസ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 2022ൽ മാത്രം ഏകദേശം 2,600 കോടിയിലധികം ട്വീറ്റുകൾ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കി. നിലവിൽ, ട്വിറ്ററിന്റെ എപിഐ ഉപയോഗിക്കുന്നതിൽ ട്വിറ്റർ ലിമിറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മസ്കസ് ട്വിറ്ററിനെ ഏറ്റെടുത്തതിനു ശേഷം ട്വിറ്റർ എപിഐക്ക് പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇലോൺ മസ്കും മൈക്രോസോഫ്റ്റും മത്സരം പ്രഖ്യാപിച്ചതിനിടെയാണ് പുതിയ ആരോപണം.

Also Read: പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button