KeralaLatest NewsNews

2000 രൂപ നോട്ടുകൾക്ക് വിലക്കേര്‍പ്പെടുത്തി ബെവ്കോയും, സർക്കുലർ പുറത്തിറക്കി

2000 രൂപ നോട്ടുകൾ നിരോധിച്ചെങ്കിലും, വിനിമയത്തിലുള്ള നോട്ടുകൾക്ക് തുടർന്നും മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്

സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്കോയും നടപടി കടുപ്പിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

2000 രൂപ നോട്ടുകൾ ഔട്ട്‌ലെറ്റുകൾ മുഖാന്തരം സ്വീകരിക്കരുതെന്ന് ബെവ്കോ ജനറൽ ഓപ്പറേഷൻസ് മാനേജർ എല്ലാ റീജിയണൽ വെയർഹൗസ് മാനേജർമാർക്കും സർക്കുലറിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, 2000 രൂപ നോട്ടുകൾ സ്വീകരിക്കുകയാണെങ്കിൽ അതത് മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ വ്യക്തമാക്കി.

Also Read: കേരള സ്‌റ്റോറിയും ലൗ ജിഹാദും പച്ചയായ സത്യം; യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാത്തതാണെന്ന് ടി.പി സെന്‍കുമാര്‍

2000 രൂപ നോട്ടുകൾ നിരോധിച്ചെങ്കിലും, വിനിമയത്തിലുള്ള നോട്ടുകൾക്ക് തുടർന്നും മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 2023 സെപ്തംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ, മാറ്റിയെടുക്കുകയോ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button