Latest NewsNewsBusiness

ഫോം പൂരിപ്പിക്കേണ്ടതില്ല! 2000 രൂപ നോട്ട് എളുപ്പത്തിൽ മാറാം, സർക്കുലർ പുറത്തിറക്കി എസ്ബിഐ

ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ ഈ വർഷം സെപ്തംബർ 30ന് മുൻപ് നിർബന്ധമായും ബാങ്കുകളിൽ ഏൽപ്പിക്കേണ്ടതാണ്

2000 രൂപ നോട്ട് മാറുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കുലർ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയിൽ നിന്ന് 2000 നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കലിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. റിസർവ് ബാങ്ക് 2000 രൂപ അസാധുവാക്കിയ സാഹചര്യത്തിൽ, തുക മാറുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകളും, അവ്യക്തതകളും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ബിഐ സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

ഉപയോക്താക്കൾക്ക് ഒറ്റത്തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും, ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ ഈ വർഷം സെപ്തംബർ 30ന് മുൻപ് നിർബന്ധമായും ബാങ്കുകളിൽ ഏൽപ്പിക്കേണ്ടതാണ്. 2016- ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കറൻസി ക്ഷാമം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. നിലവിൽ, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ 500 രൂപ നോട്ടുകൾക്കും, 200 രൂപ നോട്ടുകൾക്കും കഴിയുന്നുണ്ടെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതേസമയം, മറ്റ് നോട്ടുകളെ അപേക്ഷിച്ച് 2000 രൂപ നോട്ടുകളുടെ ഉപയോഗം താരതമ്യേന കുറവാണ്.

Also Read: വ്യാഴാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button