Latest NewsSaudi ArabiaNewsInternationalGulf

വ്യാഴാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ കാലയളവിൽ മക്ക മേഖലയിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

Read Also: ‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്‌റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ, അൽ ബാഹ, ജസാൻ, നജ്റാൻ മുതലായ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെട്ടേക്കാം. തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, മദീന, ഹൈൽ മുതലായ പ്രദേശങ്ങളിലും മഴ ലഭിക്കും.

അതേസമയം, മഴ അനുഭവപ്പെടുന്ന കാലയളവിൽ വെള്ളം പൊങ്ങുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശം നൽകി.

Read Also: ‘താങ്കളെക്കൊണ്ടു തോറ്റു, നിങ്ങളുടെ ജനപ്രീതിഎനിക്ക് വെല്ലുവിളിയാണ്’: മോദിയോട് പരിഭവം പറഞ്ഞ് ബൈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button