WayanadKeralaNattuvarthaLatest NewsNews

പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം: സംഭവം വയനാട് ചുരത്തിൽ

കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്

വൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Read Also : ജന്മദിന ആഘോഷത്തിനിടെ 16കാരന്റെ മരണം: മൃതദേഹത്തിന് അരികിൽ കണ്ണീരോടെ കേക്ക് മുറിച്ച് കുടുംബം

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. മരത്തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പ് വാൻ ഒന്നാം വളവിന് സമീപം കുടുംബം സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read Also : ‘സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌’: ലിനിയുടെ ഓർമ്മദിനത്തിൽ പ്രതിഭയുടെ കുറിപ്പ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button