Latest NewsNewsTechnology

മെറ്റയ്ക്ക് തിരിച്ചടി! കോടികളുടെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ, കാരണം ഇതാണ്

ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് മെറ്റയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ ചുമത്തിയിരിക്കുന്നത്

ആഗോള ടെക് ഭീമനായ മെറ്റയ്ക്ക് കോടികൾ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, 1.3 ബില്യൺ ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഉപഭോക്തൃ ഡാറ്റ യുഎസിലേക്ക് കൈമാറിയതിനെ തുടർന്നാണ് ഭീമമായ പിഴ ചുമത്തിയത്. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് മെറ്റയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ ചുമത്തിയിരിക്കുന്നത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയാണ് മെറ്റ.

ഡാറ്റ കൈമാറ്റം വ്യക്തിസ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ഐറിസ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് മെറ്റയിൽ നിന്ന് 1.2 ബില്യൺ യൂറോയുടെ അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കാൻ യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഉത്തരവിട്ടതായി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. 2020-ൽ യൂറോപിലെ പരമോന്നത കോടതി യൂറോപ്യൻ യൂണിയൻ- യുഎസ് ഡാറ്റ കൈമാറ്റ കരാർ അവസാനിപ്പിക്കണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ മറികടന്ന് ഡാറ്റ കൈമാറിയതോടെയാണ് വൻ തുക പിഴ ചുമത്തിയത്.

Also Read: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആറ് പുതിയ സംരംഭങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button