Latest NewsKeralaNewsDevotionalSpirituality

വാസ്തു; വീടിന്റെ വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? കാരണമെന്ത്?

വാസ്തു വിധിപ്രകാരം വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? ഇരട്ടപ്പാളികളാണ് ഉത്തമം എന്നാണ് വാസ്തു പറയുന്നത്. ഒറ്റവാതില്‍പ്പാളി തുറന്നു വയ്ക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം കൊണ്ട് കട്ടിളക്കാലില്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ എതിര്‍ഭാഗം ഞാന്നു വരുന്നതിനാലും തന്മൂലം വാതിലുകള്‍ കീഴ്ഭാഗം കൃത്യമായി കടക്കാതെ വരും. രണ്ടു പാളിയാകുമ്പോള്‍ വീതി പകുതിയാകുന്നു, ഒപ്പം ഇരുവശത്തും കട്ടിളക്കാല്‍ മേല്‍ വിജാഗിരിയുമായുള്ള ബന്ധമുണ്ടാകുകയും തല്‍ഫലമായി വാതിലുകള്‍ക്ക് ബലം കൂടുകയും ചെയ്യുന്നു. ദീര്‍ഘകാല സേവനത്തിനും ബലത്തിനും ഇരട്ടവാതില്‍പ്പാളി സംവിധാനമാണ് ഉത്തമം.

നാല് ദിക്കുകളിലെ ദേവത സങ്കല്‍പങ്ങള്‍

പൗരാണിക വാസ്തുശാസ്ത്രവിധി പ്രകാരം ഒരു വസ്തുവില്‍ നാല് ദിക്കുകളിലായി സ്ഥിതി ചെയ്യുന്ന ദേവതാ സങ്കല്‍പങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

പൗരാണിക സങ്കല്‍പ പ്രകാരം വസ്തുവിന്റെ വടക്കുകിഴക്കേമൂല മുതല്‍ തെക്കു കിഴക്കുമൂല വരെയുള്ള കിഴക്കില്‍ വടക്കില്‍നിന്നും യഥാക്രമം ഈശാനന്‍, പര്‍ജ്ജന്യന്‍, ജയന്തന്‍, ഇദ്രന്‍, ആദിഖന്‍, സത്യകന്‍, ഭൃഗന്‍, അന്തരീക്ഷകന്‍ എന്നിവകളും, തെക്കുകിഴക്കു മുതല്‍ തെക്കുപടിഞ്ഞാറുവരെ യഥാക്രമം കിഴക്കില്‍ നിന്നും അഗ്‌നി, പുഷാവ്, വിതഥന്‍, ഗൃഹാക്ഷന്‍, യമന്‍, ഗന്ധര്‍വന്‍, ഭൃംഗന്‍, മൃഗന്‍ എന്നിവയും തെക്കുപടിഞ്ഞാറുമുതല്‍ വടക്കുപടിഞ്ഞാറു വരെ യഥാക്രമം തെക്കില്‍നിന്നും നിര്യതി, സര്‍വ്വാരിജന്‍, സുഗ്രീവന്‍, പുഷ്പദത്തന്‍, വരുണന്‍, അസുരന്‍, ശോഷന്‍, രോഗന്‍ എന്നിവകളും, വടക്കുപടിഞ്ഞാറില്‍നിന്നും വടക്കുകിഴക്കുവരെ യഥാക്രമം വായു, നാഗന്‍, മൃഗന്‍, ഭല്ലാടന്‍, ഇന്ദു, അര്‍ഗളന്‍, അദിതി, ദിതി എന്നിവയാണ്.

ഇവ 32ഉം പോകെ മധ്യത്തില്‍ ബ്രഹ്മാവും, ഉള്ളില്‍ 4 ദിക്കുകളില്‍ ഈശാനുകോണ്‍ മുതല്‍ അപന്‍, അപവത്സന്‍, ആര്യന്‍, സവിതാവ്, സാവിത്രന്‍, വിവസ്വന്‍, ഇന്ദ്രന്‍, ഇന്ദ്രജിത്, മിത്രന്‍, ശിവന്‍, ശിവജിത്, മഹിധരന്‍ എന്നിങ്ങനെ 13 വാസ്തുവിനു പുറത്ത് കിഴക്ക് ശര്‍വസ്‌കന്ദന്‍, അഗ്‌നികോണില്‍ വിദാര്യന്‍, തെക്ക് ആര്യമാവ്, നിര്യതികോണില്‍ പൂതനിക, പടിഞ്ഞാറ് ജ്രംഭകന്‍, വായുകോണില്‍ പാപരാക്ഷസി, വടക്കില്‍ പിലപിഞ്ഛകന്‍, ഈശാനിയില്‍ പരകി അങ്ങനെ 53 ദേവസങ്കല്‍പങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button