KeralaLatest NewsNews

കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണം, ഇതിനായി പബ്ബുകള്‍ ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം ലഭ്യമാക്കുക. ഇതുള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായം 20-25 വയസ്സാണ്. കലാലയങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്ലേസ്മെന്റ് ലഭിക്കുന്നതും ഐടി പാര്‍ക്കുകളിലേക്കാണ്. ഇവിടെ വ്യാപകമായി മദ്യം ലഭ്യമാക്കുന്നതിന്റെ പ്രത്യാഘാതത്തിനെക്കുറിച്ച് കാര്യമായി വിലയിരുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Read Also: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി: സംഭവം മലപ്പുറത്ത്

സംസ്ഥാന സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ പോലും ഒരുപരിധി വരെ നടന്ന് പോകുന്നത് മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. പുതിയ മദ്യനയത്തില്‍ ബാറുകളുടെ ഫീസ് വര്‍ധന സംബന്ധിച്ചും തീരുമാനമുണ്ടാകും. ബാറുകളുടെ ലൈസന്‍സ് ഫീസില്‍ 5 ലക്ഷംരൂപ വര്‍ധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം നയപരമായി തീരുമാനമെടുത്തിരുന്നു. പാര്‍ക്കിലെ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫീസ് ഏര്‍പ്പെടുത്താനായിരുന്നു മുന്‍പുള്ള ധാരണ. ഫീസില്‍ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button