Latest NewsNewsBusiness

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വാൾമാർട്ട്, കളിപ്പാട്ടങ്ങളും സൈക്കിളുകളും ഉടൻ വാങ്ങിയേക്കും

കഴിഞ്ഞ ഏതാനും വർഷങ്ങളായി കളിപ്പാട്ട വ്യവസായത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ വാൾമാർട്ട്. 2027 ഓടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രതിവർഷം 10 ബില്യൺ ഡോളറായി ഉയർത്താനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്നും കളിപ്പാട്ടങ്ങളും ഷൂസുകളും സൈക്കിളുകളും വാങ്ങാനാണ് വാൾമാർട്ടിന്റെ നീക്കം. ഇത് രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നേട്ടമാകുന്നതാണ്.

ഇന്ത്യൻ വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാൾമാർട്ടിലെ ഉദ്യോഗസ്ഥർ ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളുമായി ഇതിനോടകം ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ആവശ്യകതകളെകുറിച്ചും, പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തെക്കുറിച്ചുമാണ് ചർച്ചകൾ സംഘടിപ്പിച്ചത്. കളിപ്പാട്ടങ്ങൾക്ക് പുറമേ, കൺസ്യൂമബിൾസ്, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് ആൻഡ് വെൽനസ് തുടങ്ങി നിരവധി മേഖലയിൽ പുതിയ വിതരണക്കാരെ സജ്ജമാക്കാനും വാൾമാർട്ട് പദ്ധതിയിടുന്നുണ്ട്.

Also Read: ‘ഈ സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണ്, ഇവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോ?’

കഴിഞ്ഞ ഏതാനും വർഷങ്ങളായി കളിപ്പാട്ട വ്യവസായത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കളിപ്പാട്ടങ്ങൾക്ക് മറ്റു രാജ്യങ്ങളെ ആശ്രയിച്ച ഇന്ത്യ ഇന്ന് കളിപ്പാട്ട കയറ്റുമതി രംഗത്ത് ചുവടുകൾ ശക്തമാക്കിയിട്ടുണ്ട്. 2022-23 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 1,017 കോടി രൂപയായാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button