KeralaLatest NewsNews

പെട്ടെന്നുണ്ടായ മഴയില്‍ വെള്ളം കുത്തിയൊലിച്ച് ജ്വല്ലറിക്കുള്ളിലെത്തി,ഒലിച്ചുപോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

ബംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടരക്കോടിയുടെ സ്വര്‍ണവും പണവും ഒലിച്ചുപോയതായി പരാതി. ജ്വല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും പണവുമാണ് ഫര്‍ണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാല്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാതെ വന്നത് വന്‍ നാശനഷ്ടത്തിന് ഇടയാക്കി.

Read Also: ഈ അഞ്ചു ഭക്ഷണങ്ങൾ 50 കളിലും നിങ്ങളെ യുവത്വമുള്ളവരാക്കുന്നു

ഞൊടിയിടയില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പുറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടു.

ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജ്വല്ലറിയില്‍ വന്‍ തോതില്‍ സ്വര്‍ണം ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് നഷ്ടമായത്. വെള്ളം കയറിയപ്പോള്‍ സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണ് ഉടമയായ വനിതയുടെ പരാതി. അടുത്തിടെ സ്ഥലത്തെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ഇത്രയും വലിയ നാശനഷ്ടത്തിന് കാരണമായതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button