ThrissurNattuvarthaLatest NewsKeralaNews

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം: പ്രതി അറസ്റ്റിൽ

ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്

തൃശൂർ: കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്.

Read Also : പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കുന്നംകുളം അഞ്ഞൂർകുന്ന് സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ ഓഫീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിൽ പരാതിക്കാരന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. ഈ തുക നഷ്ടപരിഹാരം സഹിതം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്.

സംശയം തോന്നിയ പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്, കുന്നംകുളം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button