Latest NewsNewsBusiness

പാസ്‌വേഡ് പങ്കുവെക്കലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്, കൂടുതൽ വിവരങ്ങൾ അറിയാം

അടുത്തിടെ ചില രാജ്യങ്ങളിൽ മാത്രമാണ് പാസ്‌വേഡ് പങ്കുവെക്കലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്

അടുത്ത കുടുംബങ്ങൾ അല്ലാത്തവർക്ക് പാസ്‌വേഡ് പങ്കുവെക്കുന്നത് തടയിടാനൊരുങ്ങി പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ‘ഒരു വീട്ടിലുള്ളവർക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട്’ പദ്ധതി ആവിഷ്കരിച്ചതോടെയാണ് പാസ്‌വേഡ് പങ്കുവെക്കലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഉപഭോക്താക്കൾ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവയ്ക്കുന്നത് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് കമ്പനിയുടെ നിക്ഷേപത്തെ ബാധിക്കുന്നുണ്ടെന്ന് ഇതിനോടകം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ ചില രാജ്യങ്ങളിൽ മാത്രമാണ് പാസ്‌വേഡ് പങ്കുവെക്കലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, അടുത്ത ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിലേക്കും നടപടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഏകദേശം നൂറിലധികം രാജ്യങ്ങളിലേക്ക് ഈ പോളിസി വ്യാപിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന് പണം നൽകാൻ കഴിവുള്ളവരെ പരമാവധി സബ്സ്ക്രിപ്ഷൻ വേണ്ടി പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌വേഡ് പങ്കിടുന്നത് നിയന്ത്രിക്കുന്നത്. ഏപ്രിലിലെ കണക്കനുസരിച്ച്, 23.25 കോടി ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിന് ഉള്ളത്.

Also Read: വിദ്വേഷ പ്രസംഗ കേസ്: അസം ഖാനെ വെറുതെവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button