Latest NewsNewsTechnology

നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് തിരിച്ചടി! സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിരക്ക് വർദ്ധനവ് നടപ്പാക്കുമോ എന്നതിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല

ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം അവസാനത്തോടെയോ, അടുത്ത വർഷം ആരംഭത്തിലോ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. ആദ്യ ഘട്ടത്തിൽ യുഎസ്, കാനഡ എന്നിവിടങ്ങളിലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകാൻ സാധ്യത. തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കും നിരക്ക് വർദ്ധനവ് വ്യാപിക്കുന്നതാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിരക്ക് വർദ്ധനവ് നടപ്പാക്കുമോ എന്നതിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിരക്ക് വർദ്ധനവ് ബാധകമായിരുന്നില്ല. അതേസമയം, ഇത്തവണ എത്ര രൂപ വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ച് സൂചനകൾ ലഭ്യമല്ല. നിലവിൽ, ഇന്ത്യയിൽ പാസ്‌വേർഡ് ഷെയറിംഗിന് കർശന നിയന്ത്രണമാണ് നെറ്റ്ഫ്ലിക്സ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ജലസംരക്ഷണം മുൻനിർത്തി വരൾച്ചയെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button