ThiruvananthapuramKeralaNattuvarthaLatest NewsNews

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം നല്കാൻ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇതോടെ കെവി തോമസിന് എംപി മാരുടെ പെന്‍ഷനും ഓണറേറിയം തുകയായ ഒരു ലക്ഷം രൂപയും ഒരുമിച്ച് വാങ്ങാം. ശമ്പളമായി ഒരു ലക്ഷം രൂപ അനുവദിച്ചാൽ പെന്‍ഷന്‍ കഴിച്ചുള്ള തുക മാത്രമേ കെവി തോമസിന് കൈപ്പറ്റാന്‍ കഴിയൂ. ഇതൊഴിവാക്കാനാണ് ഓണറേറിയം മതിയെന്ന് കെവി തോമസ്‌ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായി: യുവാവിന്റെ മൃതദേഹം കണ്ടെത്തി

നേരത്തെ, കെവി തോമസിന് ഒരുലക്ഷം രൂപ ഓണറേറിയമായി നല്‍കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. എന്നാൽ, ശമ്പളത്തിന് പകരം ഓണറേറിയമായതിനാല്‍ തോമസിന് ഈ ചട്ടം ബാധകമാവില്ല. കോണ്‍ഗ്രസ് വിട്ട് സിപിഎം പക്ഷത്തേക്ക് വന്നതോടെയാണ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button