IdukkiKeralaNattuvarthaLatest NewsNews

റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു: യാത്രക്കാർക്ക് പരിക്ക്, ചക്കക്കൊമ്പനെന്ന് സംശയം

ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

തൊടുപുഴ: റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി ഏഴോടെ ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാർ കാട്ടാനയെ ഇടിക്കുകയായിരുന്നു. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വൈപ്പിനിൽ നിന്നു നഗരത്തിലേക്കുള്ള ബസ് യാത്ര: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വളവിൽ നിന്ന കാട്ടാനയെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, കാട്ടാനയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട ആനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുമെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button