IdukkiLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വയോധികൻ മ​രി​ച്ചു

അ​ണ​ക്ക​ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് (84) ആ​ണ് മ​രി​ച്ച​ത്

ക​ട്ട​പ്പ​ന: അ​ണ​ക്ക​ര​യ്ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വയോധികൻ മ​രി​ച്ചു. അ​ണ​ക്ക​ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് (84) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ച​ക്കു​പ​ള്ളം സ്വ​ദേ​ശി മു​രു​ക​ൻ കെ ​ജി, അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ഡി​സ്പെ​ൻ​സ​റി​യി​ലെ ന​ഴ്സാ​യ ഷീ​ബ മാ​ത്യു, വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​രു​ക​നും ഷീ​ബ മാ​ത്യുവിനും അപകടത്തിൽ പരിക്കേറ്റു.

Read Also : ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു

ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിനാണ് അ​പ​ക​ടം. അ​ണ​ക്ക​ര​യി​ൽ നി​ന്നു ച​ക്കു​പ​ള്ള​ത്തി​ന് പോ​കു​ന്ന വ​ഴി​യി​ൽ കോ​ഴി​മ​ല ഇ​റ​ക്ക​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ​ത്. മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പുത​ന്നെ വ​ർ​ഗീ​സ് ജോ​സ​ഫ് മ​രി​ച്ചി​രു​ന്നു. മ​റ്റു ര​ണ്ടു​പേ​രു​ടെ​ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വ​ണ്ട​ന്മേ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button