Latest NewsNewsBusiness

ഗോതമ്പ് കയറ്റുമതിയിൽ ഇളവില്ല! ഈ വർഷവും കയറ്റുമതി നിരോധനം തുടരും

കഴിഞ്ഞ വർഷം മെയിലാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്

രാജ്യത്ത് ഈ വർഷവും ഗോതമ്പിന്റെയും, ഗോതമ്പ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിരോധനം തുടരുമെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം മെയിലാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ആഭ്യന്തര വില നിയന്ത്രണത്തിന്റെ ഭാഗമായാണ് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം നടപ്പാക്കിയത്. മൊത്തവില നിയന്ത്രണത്തിന് ഗോതമ്പ് സംഭരണം അനിവാര്യമായ ഘടകമാണ്. നിലവിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഗോതമ്പ് സംഭരണം 26.14 ദശലക്ഷം ടണ്ണാണ്.

ഇന്ത്യ ഒരു പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യമല്ലെന്നും, രാജ്യത്ത് മിച്ചം വരുന്ന സാഹചര്യങ്ങളിൽ മാത്രമാണ് കയറ്റുമതി നടത്താറുള്ളതെന്നും ഭക്ഷണവകുപ്പ് അഡീഷണൽ സെക്രട്ടറി സ്വബോധ് കെ സിംഗ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, നിലവിലെ സാഹചര്യത്തിൽ ഗോതമ്പ് കയറ്റുമതി അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ സംഭരണവും, വിളവെടുപ്പ് കാലവും അവസാനിക്കുമ്പോഴേക്കും ഗോതമ്പിന്റെ സംഭരണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

Also Read: ഡോ. വന്ദന കൊലക്കേസ്: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button