Latest NewsNewsBeauty & StyleLife Style

താരനകറ്റാൻ ഇഞ്ചി ഹെയര്‍ മാസ്‌ക്

ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ പരിധി വരെ ഇഞ്ചിക്ക് കഴിയുന്നു. ഇതുമൂലം താരന്‍ നശിക്കുകയും ചൊറിച്ചിലില്ലാതാവുകയും ചെയ്യുന്നു.

Read Also : കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13കാരി, സഹോദരിയെ കൊലപ്പെടുത്തി

ഇഞ്ചി കൊണ്ട് എങ്ങനെ ഹെയര്‍ മാസ്‌ക് തയ്യാറാക്കാം?

വാടാത്ത ഒരു കഷ്ണം ഇഞ്ചിയെടുക്കുക. ഇത് തൊലി ചുരണ്ടിയ ശേഷം ചെറുതായി അരിയുക. അല്ലെങ്കില്‍ ഒരു ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്താലും മതിയാകും. ശേഷം അല്‍പം വെള്ളത്തില്‍ ഈ ഇഞ്ചി ചേര്‍ത്ത് ചൂടാക്കുക. ചെറിയ തീയില്‍ പതിയെ വേണം ഇത് ചൂടാക്കാന്‍. അല്‍പം കഴിയുമ്പോള്‍ ഇഞ്ചിയിട്ട വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും. ഇഞ്ചിയില്‍ നിന്നുള്ള നീര് വെള്ളത്തിലേക്ക് ഇറങ്ങുന്നതിനാലാണ് ഇത്. തുടര്‍ന്ന് തീ അണച്ച് ഇത് ആറാന്‍ വയ്ക്കാം.

അരിഞ്ഞിട്ട ഇഞ്ചി കൈ കൊണ്ടോ തുണിയുപയോഗിച്ചോ അമര്‍ത്തി പരമാവധി നീര് വെള്ളത്തിലേക്ക് കലര്‍ത്താം. വെള്ളം തണുത്ത ശേഷം ഇത് നേരെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഏതെങ്കിലും ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button