AsiaLatest NewsNewsInternational

ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്

ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ അറസ്‌റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും ഉപയോഗം കണ്ടെത്തി. വിഷയം സ്ഥിരീകരിച്ചാൽ, ഇതിനകം നൂറിലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാന് ലഹരി ഉപയോഗിച്ചതിനും തുടർ നിയമനടപടി നേരിടേണ്ടിവരും. ഇതോടെ ഇമ്രാൻ ഖാൻ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

അഞ്ച് ഡോക്‌ടർമാരുടെ സമിതി തയ്യാറാക്കിയ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രി അബ്‌ദുൾ ഖാദർ പട്ടേൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫുഡ് ഇൻസ്പെക്ടറുടെ ജലസംഭരണിയിൽ വീണ സാംസങ് ഫോൺ എടുക്കാൻ വറ്റിച്ചത് 21 ലക്ഷം ലീറ്റർ വെള്ളം: വിവാദം

‘അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്‌റ്റിലായ ഇമ്രാൻ ഖാന്റെ മൂത്രസാമ്പിൾ ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എടുത്തിരുന്നു. പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ മദ്യം, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്‌തുക്കളുടെ ഉപയോഗം കണ്ടെത്തി,’ ആരോഗ്യമന്ത്രി അബ്‌ദുൾ ഖാദർ പട്ടേൽ വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്‌പെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശേരിയില്‍: പ്രതിഷേധവുമായി യാത്രക്കാര്‍

ഇമ്രാൻ ഖാന്റെ മാനസിക സ്ഥിരത സംശയാസ്‌പദമാണെന്നും അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് സർക്കാർ പരസ്യമാക്കുമെന്നും അബ്‌ദുൾ ഖാദർ പട്ടേൽ പറഞ്ഞു. ഇമ്രാൻ ഖാന്റെ പ്രവർത്തനങ്ങൾ പൂർണമായും ആരോഗ്യവാനായ വ്യക്തിയുടേത് അല്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ചില അനുചിതമായ പെരുമാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button