Latest NewsIndiaNews

ഫുഡ് ഇൻസ്പെക്ടറുടെ ജലസംഭരണിയിൽ വീണ സാംസങ് ഫോൺ എടുക്കാൻ വറ്റിച്ചത് 21 ലക്ഷം ലീറ്റർ വെള്ളം: വിവാദം

റായ്പൂർ: ഡാമിൽ വീണ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഛത്തീസ്ഗഢിലെ ഖേർഖട്ട പറാൽകോട്ട് റിസർവോയറിലാണ് രാജേഷ് വിശ്വാസിന്റെ സാംസങ് എസ്23 ഫോൺ നഷ്ടമായത്.

ഇത് വീണ്ടെടുക്കാൻ 15 അടി താഴ്ച്ചയുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം ഒഴുക്കി കളയുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ഫോൺ വീണ്ടെടുക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ 41,000 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് കളഞ്ഞത്.

നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടി: വിമർശനവുമായി അനിൽ ആന്റണി

സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വെറുതേ പാഴാക്കിയ വെള്ളം ജലസേചനത്തിനെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്ന് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് പ്രതികരിച്ചു. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഉദ്യോഗസ്ഥന്റെ ഫോണിനു വേണ്ടി പാഴാക്കുന്നതെന്നും ഏക്കർ കണക്കിന് ഭൂമിയിൽ ജലസേചനത്തിനെങ്കിലും ഇത് ഉപയോഗിക്കാമായിരുന്നു എന്ന് രമൺ സിംഗ് ട്വിറ്ററിൽ വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്‌പെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശേരിയില്‍: പ്രതിഷേധവുമായി യാത്രക്കാര്‍
മൂന്ന് ദിവസം മുമ്പാണ് ഒഴിവു ദിവസം ആസ്വദിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ മൊബൈൽ ഡാമിൽ വീണത്. തുടർന്ന് മൊബൈൽ തിരിച്ചു കിട്ടാൻ ഇറിഗേഷൻ വകുപ്പിനെ സമീപിച്ചു. ഇതോടെയാണ് റിസർവോയറിലെ ജലം പുറന്തള്ളാൻ തീരുമാനിച്ചത്.

മൂന്ന് ദിവസത്തിനു ശേഷം വെള്ളം പുറന്തള്ളി മൊബൈൽ വീണ്ടെടുത്തെങ്കിലും പ്രവർത്തനരഹിതമായിരുന്നു. അതേസമയം, വെള്ളം ഒഴിക്കാൻ വാക്കാൽ അനുമതി നൽകിയ എസ്ഡിഒ ആർകെ ധീവർ എന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കാൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button